ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രേയാ ഘോഷാല്‍

പാട്ടിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയായിരുന്നു ശ്രേയയുടെ തുടക്കം. തുടര്‍ന്ന് സിനിമകളില്‍ പിന്നണി ഗായികയായും തിളങ്ങി. അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന വിവരം ശ്രേയാ ഘോഷാല്‍ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ ശ്രേയയുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ജീവിതത്തിലെ എറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നതെന്ന ക്യാപ്ഷനിലാണ് പുതിയ ചിത്രങ്ങള്‍ ശ്രേയാ ഘോഷാല്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ദൈവത്തിന്‌റെ ദിവ്യ അത്ഭുതമെന്നും ഗായിക കുറിച്ചിരിക്കുന്നു. ഭര്‍ത്താവ് തന്നെ എടുത്ത ചിത്രങ്ങളാണ് ശ്രേയാ ഘോഷാല്‍ പോസ്റ്റ് ചെയ്തത്.
2015ലാണ് ശ്രേയയും ശൈലാദിത്യ മുഖപാധ്യായയും വിവാഹിതരായത്. ബാല്യകാല സുഹൃത്തിനെയാണ് ശ്രേയാ ഘോഷാല്‍ ജീവിത പങ്കാളിയാക്കിയത്. ബോളിവുഡിനും മലയാളത്തിനും പുറമെ ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് ഭാഷകളിലും ശ്രേയാ ഘോഷാല്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു. നാല് തവണയാണ് മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌കാരം ശ്രേയ നേടിയത്.
നാല് തവണ മികച്ച ഗായികയ്ക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്രേയാ ഘോഷാലിന് ലഭിച്ചു. കൂടാതെ തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം അവാര്‍ഡും, ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ശ്രേയാ ഘോഷാലിന് ലഭിച്ചു.
https://www.facebook.com/Malayalivartha
























