എല്‍ പുതിയ പതിപ്പിനായി സമയം എത്തിക്കഴിഞ്ഞു.... ലൂസിഫര്‍ 2 എമ്ബുരാനെ കുറിച്ച് മുരളി ഗോപി

2019ല്‍ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ലൂസിഫര്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു ആരാധകര്‍.
ലൂസിഫര്‍ വമ്ബന്‍ വിജയമായതിന് പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്ബുരാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുളള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. എമ്ബുരാന്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് തന്‌റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളി ഗോപി പറയുന്നത്. 'അത്രയേയുളളൂ. എല്‍ പുതിയ പതിപ്പിനായി കാത്തിരിക്കുന്നു. സമയം എത്തിക്കഴിഞ്ഞു, ലൂസിഫറിന്റെ രണ്ട് വര്‍ഷം. എമ്ബുരാനിലേക്കുളള ഒരു വര്‍ഷം എന്നാണ് മുരളി ഗോപി കുറിച്ചത്.ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. അബ്രാം ഖുറേഷിയുടെ കഥയാണ് ലൂസിഫര്‍ രണ്ടാം ഭാഗത്തില്‍ പറയുക. ലൂസിഫറിന്‌റെ ക്ലൈമാക്‌സിലാണ് മോഹന്‍ലാലിന്‌റെ ഈ കഥാപാത്രത്തെ കാണിച്ചത്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലായിരിക്കും രണ്ടാം ഭാഗം ഒരുക്കുകയെന്ന് മുന്‍പ് പൃഥ്വിരാജ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























