ചന്ദനമഴയ്ക്ക് ശേഷം മേഘ്‌ന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു

ചന്ദനമഴ സീരീയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മേഘ്‌ന വിന്‍സെന്റ് പുതിയൊരു പരമ്ബരയിലൂടെ വീണ്ടും മിനിസ്‌ക്രീനില്‍ വരികയാണ്. മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്ബരയിലാണ് മേഘ്‌ന നായികയാവുന്നത്. ഷാനവാസ് ഷാനുവാണ് സീരിയലില്‍ നായകവേഷത്തില്‍ എത്തുന്നത്. പ്രേക്ഷക മനസുകള്‍ കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും, ഒരു കുസൃതിക്കാരിയും വരുന്നു, മിസിസ് ഹിറ്റ്‌ലര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രൊമോ വീഡിയോ വന്നിരിക്കുന്നത്.
സീ കേരളം ചാനലിലാണ് മേഘ്‌ന വിന്‍സെന്റിന്റെ പുതിയ പരമ്ബര വരുന്നത്. സീത പരമ്ബരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഷാനവാസ്. ഷാനവാസും മേഘ്‌നയും ഒന്നിക്കുന്ന പരമ്ബര വലിയ പ്രതീക്ഷകളോടെയാണ് കുടുംബ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രൊമോ വീഡിയോയ്ക്ക് പിന്നാലെ സീരിയല്‍ കാണാനുളള ആകാംക്ഷ മിക്കവരും സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha

























