ട്രെയ്‌ലർ കാണാനുള്ള ആവേശത്തിൽ തിയേറ്റർ തല്ലി തകർത്ത് ആരാധകർ

തെന്നിന്ത്യൻ സിനിമാനടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിന് തീയേറ്റർ തകർത്ത് ആരധകർ. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് അക്രമം ഉണ്ടായിരിക്കുന്നത്.
ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത് തിയറ്ററിന് അകത്തേക്ക് ഒന്നടങ്കം ഓടിക്കയറുകയായിരുന്നു. ആരാധകര്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്.
തിങ്കളാഴ്ചയാണ് ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ് നടന്നത്. ഹോളിയോട് അനുബന്ധിച്ചായിരുന്നു റിലീസ് നടന്നത്. വൈകിട്ട് നാലുമണിക്ക് വളരെ കുറച്ച് തിയറ്ററില്‍ മാത്രമായിരുന്നു ട്രെയിലറിന്റെ റിലീസ്.
തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകര്‍ തിയറ്ററിന് പുറത്ത് തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്തതായിരുന്നു. ഇപ്പോളിതാ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
തെലുഗു സിനിമിയിലേക്ക് രണ്ടുവര്‍ഷത്തിന് ശേഷമാണ് പവന്‍ കല്യാണിന്‍റെ തിരിച്ചുവരവ്. അതിനാലാണ് വക്കീല്‍ സാബിനെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ‘പിങ്ക് ‘എന്ന ചിത്രത്തിന്‍റെ തെലുഗു റീമേക്കാണ് ‘വക്കീല്‍ സാബ്'.
https://www.facebook.com/Malayalivartha

























