ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

പ്രശസ്ത തമിഴ് സംവിധായകന്‍ എഎല്‍ വിജയ് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കങ്കണാ റണാവതിന്‌റെ ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഇറങ്ങിയ ട്രെയിലര്‍ ഇതുവരെ 2 മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് തലൈവി പുറത്തിറങ്ങുക.
ട്രെയിലറില്‍ ജയലളിതയായുളള കങ്കണയുടെ പ്രകടനം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ഒപ്പം എംജി ആറായി അഭിനയിച്ച അരവിന്ദ് സ്വാമിയെയും എല്ലാവരും പ്രശംസിക്കുന്നു. ശരിക്കും എംജിആറിനെ പോലെ തന്നെയുണ്ട് നടനെന്നാണ് കമന്റുകള്‍ വരുന്നത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതവും സിനിമാജീവിതവും പറയുന്ന ചിത്രമാണ് തലൈവി. ബയോപിക്ക് ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് കങ്കണാ റണാവത് നടത്തിയത്.
കഥാപാത്രത്തിനായി 20 കിലോ ശരീരഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തിരുന്നു നടി. കങ്കണയുടെ ജന്മദിനത്തിലാണ് തലൈവിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലി സീരിസിന് വേണ്ടി തിരക്കഥയെഴുതിയ കെവി വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ സ്‌ക്രിപ്റ്റ് ഒരുക്കിയത്. ജിവി പ്രകാശ് കുമാറാണ് ബയോപിക്ക് ചിത്രത്തിന് സംഗീതം നല്‍കിയത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.എപ്രില്‍ 23നാണ് വലിയ റിലീസായി തലൈവി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കരുണാനിധിയായി പ്രകാശ് രാജും ജയലളിതയുടെ തോഴി വികെ ശശികലയായി ഷംന കാസിമുമാണ് അഭിനയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























