ഫെമിനിസത്തെക്കുറിച്ച് നമിത പറയുന്നത്...

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നമിത. 'എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്. എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക' എന്നാണ് നമിത പറഞ്ഞത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha