സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന് ദുല്‍ഖര്‍ സല്മാന്
പറവയ്ക്ക് ശേഷം സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പറവയില്‍ അതിഥി താരമായും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഷൈയ്ന്‍ നിഗമായിരുന്നു പറവയില്‍ നായകനായിരുന്നത്. ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്. ഇരുളാണ് സൗബിന് അഭിനയിച്ച് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞ ദിവസം സൗബിനെ നായകനാക്കി കള്ളന് ഡിസൂസ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖര്‍ സല്മാന് നായകനായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. റോഷന് ആന്‍ഡ്രൂസിന്റെ പൊലീസ് ത്രില്ലര്‍ സല്യൂട്ട് എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha