മാസ്കില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിയെടുത്ത് തല അജിത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയ തമിഴകത്തിന്റെ സ്വന്തം തല അജിത് ആക്ഷന്‍ ഹീറോയായി. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈയില്‍നിന്നും ഫോണ്‍ തട്ടിയെടുത്താണ് അജിത് ആക്ഷന്‍ ഹീറോയായത്. മാസ്ക് വയ്ക്കാതെ തനിക്കരികിലെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അജിതിനെ ചൊടുപ്പിച്ചത്. ആരാധകനില്‍നിന്ന് ഫോണ്‍ തട്ടിയെടുത്ത് തന്റെ സഹായികളുടെ കൈയിലേക്ക് നല്കി. പിന്നീട് ആരാധകനോട് സംസാരിച്ച ശേഷമാണ് അജിത് ഫോണ്‍ തിരികെ നല്‍കിയത്. ചെന്നൈ തിരുവന്മിയൂരിലായിരുന്നു അജിതിന് വോട്ട്. രാവിലെ ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തു തിരികെ ഇറങ്ങുമ്ബോള്‍ ഒരു യുവാവ് പെട്ടെന്ന് താരത്തിന്റെ അടുത്തുവന്ന് സെല്‍ഫിക്ക് ശ്രമിക്കുകയായിരുന്നു. ചെന്നൈ നീലങ്കരയിലുള്ള പോളിംഗ് ബൂത്തിലേക്കാണ് നടന് വിജയ് സൈക്കിള്‍ ചവിട്ടി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha