മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിയെ ഡയറക്റ്റ് ചെയ്ത് താരം
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.ചിത്രത്തില്‍ പ്രിത്വിരാജ് ഒരു കഥാപാത്രത്തെ വതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ആ നിമിഷം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള പൃഥ്വിയും അദ്ദേഹത്തിന് വേണ്ട നിര്‍ദേശം നല്കുന്ന മോഹന്‍ലാലുമാണ് ചിത്രത്തില്‍.
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്!ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്!പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.
https://www.facebook.com/Malayalivartha