ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് മറുപടിയുമായി നടി ഷിബില ഫറ

കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി തുടക്കം കുറിച്ച താരമാണ് ഷിബ്ല ഫറ. ചിത്രത്തിന് വേണ്ടി നടി ശരീരഭാരം കൂട്ടിയതും പിന്നീട് കുറച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് അവതാരകയായി ശ്രദ്ധ നേടിയിരുന്നു താരം. അതേസമയം അമിത ശരീര ഭാരത്തിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തിയിരുന്നു. തന്‌റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല എന്നാണ് ഷിബില പറയുന്നത്.
സമൂഹ മാധ്യമങ്ങളിലെ ട്രോളുകളും മറ്റു തന്നെ ബാധിക്കാറില്ലെന്നും നടി പറഞ്ഞു. ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ലെന്ന് ഷിബ്ല ഫറ പറയുന്നു. ഒരിടയ്ക്ക് ഞാന്‍ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാല്‍ പിന്നീട് നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. അതേസമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല,. ഷിബില ഫറ പറഞ്ഞു.
https://www.facebook.com/Malayalivartha

























