നടന്‍ വിഷ്ണു വിശാലും ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി; ഹൈദരാബാദില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈദരാബാദില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മെഹന്തി ചടങ്ങിന്റെ ചിത്രങ്ങള്‍ ജ്വാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ലോക ചാമ്ബ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ജ്വാല 2011ലാണ് വിവാഹ മോചിതയായത്. ബാഡ്മിന്‍റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ആദ്യ ഭര്‍ത്താവ്. രജനി നടരാജാണ് വിഷ്ണു വിശാലിെന്‍റ ആദ്യ ഭാര്യ.
https://www.facebook.com/Malayalivartha

























