Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ്​ നടന്‍ അമിത്​ മിസ്​ത്രി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

23 APRIL 2021 05:04 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ ഗുജറാത്തി-ബോളിവുഡ്​ നടന്‍ അമിത്​ മിസ്​ത്രി അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിലായിരുന്നു മരണം. ഷോര്‍ ഇന്‍ ദ സിറ്റി, ബേ യാര്‍, ആമസോണ്‍ പ്രൈം വീഡിയോ സീരീസ് ബാന്‍ഡിഷ് ബാന്‍ഡിറ്റ്സ് തുടങ്ങിയവയിലൂടെ പ്രശസ്​തനായിരുന്നു അമിത്​ മിസ്​ത്രി. 'അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന്​ പ്രഭാതഭക്ഷണം കഴിച്ച്‌​ വ്യായാമം ചെയ്തിരുന്നു. ഇത് തികച്ചും ഞെട്ടിക്കുന്ന വാര്‍ത്തയാണ്'- നടന്‍റെ മാനേജര്‍ മഹര്‍ഷി ദേശായി പറഞ്ഞു.

ഗുജറാത്തി തിയറ്റര്‍ രംഗത്തുനിന്ന്​ ബോളിവുഡിലെത്തിയ നടനാണ്​ അമിത്​. ക്യാ കെഹ്​ന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആമസോണ്‍ പ്രൈമിലെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സീരീസായ ബാന്‍ഡിഷ് ബാന്‍ഡിറ്റ്​സില്‍ സംഗീതജ്ഞന്‍ ദേവേന്ദ്ര റാത്തോഡിനൊപ്പം അമിത് മിസ്​ത്രി മികച്ച റോള്‍ കൈകാര്യം ചെയ്​തിരുന്നു. ജനപ്രിയ ഷോയായ 'യെ ദുനിയ ഹെ രംഗീനി'ലും അദ്ദേഹം ഭാഗവാക്കായിരുന്നു. അമിത് മിസ്​ത്രിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെയും വ്യവസായ മേഖലയെയും ഞെട്ടിച്ചു.

'അമിത് സഹോദരാ, ജീവിതത്തില്‍ ഇങ്ങിനൊരാള്‍ ഇനി ഇല്ലെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ എവിടെയായിരുന്നാലും നേരത്തേ ചെയ്​തതുപോലെ സ്നേഹം പ്രചരിപ്പിക്കുക'-ബാന്‍ഡിഷ് ബാന്‍ഡിറ്റ്സിലെ സഹനടന്‍ രാജേഷ് തിലാങ് ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends