Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ധര്‍മജന്‍ ബോള്‍ഗാട്ടി വോട്ടെണ്ണലിന് എത്താന്‍ സാധ്യതയില്ല

01 MAY 2021 10:08 PM IST
മലയാളി വാര്‍ത്ത

നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിക്കും തിരികെ നാട്ടിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വരാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്നതിനിടെ ധര്‍മജന് ഇന്ത്യയിലെത്താനാകുമോ എന്നതില്‍ ഉറപ്പായിട്ടില്ല. വോട്ടെണ്ണലിനുവേണ്ടി കോഴിക്കോട്ടെത്താന്‍ ധര്‍മജന്‍ അനേക ദിവസങ്ങളായി ശ്രമിച്ചുവരികയാണ്. ഞായറാഴ്ച കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍വന്ന ശേഷം റോഡ്മാര്‍ഗം ഡല്‍ഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റീനില്‍ ഇരിക്കേണ്ടിവരും. ഡല്‍ഹിയിലെത്താന്‍ കഴിഞ്ഞാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ബിബിന്‍ ജോര്‍ജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ധര്‍മജനും സംവിധായകന്‍ ജോണി ആന്റണിയുമടക്കമുള്ളവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്. കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെയാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കാഠ്മണ്ഡു വഴി പോവാനുള്ള സൗകര്യം ഏപ്രില്‍ ആദ്യവാരങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ 14നു ശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ നേപ്പാളില്‍ ലോക്ഡൗണ്‍ തുടങ്ങി. ഇതോടെയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ മുടങ്ങിയത്. ഇന്ത്യയില്‍നിന്നുള്ള പതിനയ്യായിരത്തോളം പ്രവാസികളാണ് നേപ്പാളില്‍ കുടുങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends