നടൻ ഭാഗ്യരാജിനും ഭാര്യ പൂര്‍ണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ഇരുവരുടെയും രോഗവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ച് മകന്‍

നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യ പൂര്‍ണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകന്‍ ശാന്തനു ഭാഗ്യരാജ് ട്വിറ്ററിലൂടെയാണ് ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായതോടെ താന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ജോലിക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചതായി ശാന്തനും ഭാഗ്യരാജ് വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ തങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും ശാന്തനു അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha
























