അമ്ബലങ്ങളും സ്കൂളുകളും അടച്ചു എല്ലാരും വീട്ടില്‍ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്...
കൊവിഡ് രൂക്ഷമായതോടെ കേരളം വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. എല്ലാം പൂട്ടുമ്ബോഴും അടുക്കള അടയ്ക്കുന്നില്ലെന്ന് നടന് ഹരിശ്രീ അശോകന് പറയുന്നു. അതുകൊണ്ട് തന്നെ എന്നും അമ്മയ്ക്കും ഭാര്യയ്ക്കും അവധി ലഭിക്കുന്നില്ല എന്നും നടന് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നടന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമ്ബലങ്ങളും സ്കൂളുകളും അടച്ചു എല്ലാരും വീട്ടില്‍ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്.. അടുക്കള ഒരവധിയും ബാധകമല്ലാതെ അവിടെ ഒരു ആത്മാവുണ്ട് നമ്മുടെ അമ്മ, പിന്നെ ഭാര്യ. എല്ലാ പുരുഷകേസരികളോടും ഒരപേക്ഷ... ലോക്ക്ഡൗണ്‍ പ്രമാണിച്ച് ഒരുപാട് ലോക്കായി ഇരിക്കാതെ ആ അടുക്കളയില്‍ ചെന്ന് ഒരു കൈ സഹായം ചെയ്യുന്നത് നമ്മള് കൂടുതല്‍ ഡൗണ്‍ ആകാതെ ഇരിക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha