ഡെന്നീസ് ജോസഫിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങി സിനിമാ ലോകം. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും മമ്മൂട്ടി കുറിച്ചു.
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിച്ചു.
https://www.facebook.com/Malayalivartha