വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തവള്‍, എന്റെ സുന്ദരി ഉമ്മിച്ചീ.... മാതൃദിനത്തില്‍ ശ്രദ്ധേയമായി ദുല്‍ഖറിന്റെ കുറിപ്പ് വൈറലായിരുന്നു
മാതൃദിനത്തില്‍ നടന് ദുല്‍ഖര്‍ സല്മാന് പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്. നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ നിര്‍വചനം, സൗന്ദര്യത്തിന്റെയും ആകര്‍ഷകത്വത്തിന്റെയും സംക്ഷിപ്തരൂപം, ഞങ്ങളെയെല്ലാം നിര്‍വ്വചിക്കുന്നവള്‍, ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നവള്‍, ഞങ്ങളെ കുറിച്ചോര്‍ത്ത് ഏറ്റവും വിഷമിക്കുന്നവള്‍, അവള്‍ക്കും മുകളില്‍ ഞങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവള്, ഒരു നിമിഷം പോലും വിശ്രമിക്കാത്തവള്‍, എന്തു ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മള്‍ട്ടി ടാസ്കര്‍, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകര്‍ന്നവള്‍, വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തവള്‍, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകള്‍,' ഇതായിരുന്നു ദുല്‍ഖറിന്റെ കുറിപ്പ്.
https://www.facebook.com/Malayalivartha