ഇനി കൂടുതല്‍ ഒന്നും പറയാനില്ല; അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല... ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്കി അശ്വതി ശ്രീകാന്ത്
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ മാസ് മറുപടി കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ ശരീരഭാഗത്തെക്കുറിച്ച് മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്. താരങ്ങളും ആരാധകരുമെല്ലാം അശ്വതിയുടെ കമന്റിന് പിന്തുണ അറിയിച്ചെത്തിയിരുന്നു. എന്നാല്‍ ആ സംഭവത്തിന്റെ പേരില്‍ പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും വിളിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :
പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര് പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്.
ചിലപ്പോഴൊക്കെ നമ്മള് ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആള്‍ക്കും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്ക്കും നന്ദി.
https://www.facebook.com/Malayalivartha