ഹാപ്പി ബെര്‍ത്തഡേ ലാലേട്ടന്‍ ആന്‍ഡ് മീ.... മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള വീണാ നായരുടെ പോസ്റ്റ് വൈറലാകുന്നു

സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വീണാ നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ ടൂവിലും താരം പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള വീണാ നായരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലാലേട്ടനും താനും ഒരേദിവസം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷം പങ്കുവെച്ചാണ് നടി എത്തിയത്. ഒപ്പം ബിഗ് ബോസ് 2 സമയത്ത് ലാലേട്ടനൊപ്പമുളള ഒരു ചിത്രവും വീണ പോസ്റ്റ് ചെയ്തിരുന്നു. ഹാപ്പി ബെര്‍ത്തഡേ ലാലേട്ടന്‍ ആന്‍ഡ് മീ. ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ ഇന്നത്തെ ദിവസം എല്ലാര്‍ക്കും പറ്റൂല്ല. ലാലേട്ടന്റെ കട്ട ഫാന്‍ ആയ എന്നെപ്പോലൊരു സാധാരണകാരിക്ക് ലാലേട്ടന്‍ ജനിച്ച ദിനത്തില്‍ ജനിക്കാന്‍ സാധിച്ചു, ആ ദിവസം തന്നെ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റുക. അത് ഒരു വലിയ സംഭവം തന്നാണ് എനിക്ക്...എന്നെ സമ്മതിക്കണം എന്നാണ് ചിരിയോടെ വീണ കുറിച്ചത്.
https://www.facebook.com/Malayalivartha























