ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അദിതി രവി

മലയാളസിനിമയില്‍ സഹതാരമായി എത്തി ഇതിനോടകം തന്നെ സിനിമയുടെ ഒരു ഭാഗമായി മാറിയ താരമാണ് അദിതി രവി. ഇപ്പോഴിതാ അദിതി രവി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദിതി രവി. പ്രണയമോ അറേഞ്ചേഡ് മാര്യേജോ എന്ന ചോദ്യത്തിന് പ്രണയിച്ച് അറേഞ്ച്ഡ് എന്നായിരുന്നു ഉത്തരം. അദിതിയെകുറിച്ച് ട്രോള്‍ വന്നാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് ചിരിക്കും അവഗണിക്കും എന്നായിരുന്നു ഉത്തരം. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ വിദ്യാ സാഗര്‍ മെലഡീസ് എന്നായിരുന്നു മറുപടി. വിജയ്‌യെ കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാന്യന്‍ എന്നും മറുപടി പറഞ്ഞു. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണി എന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി അദിതി രവി പറഞ്ഞത്.
https://www.facebook.com/Malayalivartha























