നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്... ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടന് ടൊവീനോ തോമസ്
'ഡോക്ടര്‍മാരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ. നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്' ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടന് ടൊവീനോ തോമസ്. സോഷ്യല്‍മീഡിയയിലൂടെയാണ് ടൊവീനോ തോമസ് ഡോക്ടര്‍മാര്‍ക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. നിരവധി സാധാരണക്കാരും ടൊവീനോയ്ക്കും ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.
നടി അഹാന കൃഷ്ണയും ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. 'നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ' അഹാന പറഞ്ഞു.
https://www.facebook.com/Malayalivartha