രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്തിന്?; കാരണം വ്യക്തമാക്കി നടി ജൂഹി ചൗള
രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ കാരണം വ്യക്തമാക്കി നടി ജൂഹി ചൗള. പ്രസിദ്ധി ലക്ഷ്യമിട്ടാണ് ഹര്‍ജി എന്ന് നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ നടിയുടെ വിശദീകരണം.
സമൂഹമാധ്യമത്തില്‍ വീഡിയോയിലൂടെയാണ് നടി വിശദീകരണവുമായി രംഗത്തെത്ിയത്. 'കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് പേര് ഈ വിഷയം ചര്‍ച്ച ചെയ്തു. നിര്‍ഭാഗ്യവശാല്‍ എനിക്ക് പറയാനുള്ളത് ആരും കേട്ടില്ല. 5 ജി സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുന്നു. ഒരിക്കലും അതിന് എതിരെയല്ല. എന്നാല്‍ 5ജി സുരക്ഷിതമാണെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ജൂഹി പറഞ്ഞു.
5ജി സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമായാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നിലവിലെ റേഡിയേഷന്റെ 10 മുതല്‍ 100 മടങ്ങുവരെ അധികമുള്ള റേഡിയേഷന് ഏറ്റുവാങ്ങാന്‍ മനുഷ്യന് ഉള്‍പ്പെടെ ഒരു ജീവജാലങ്ങള്‍ക്കും കഴിയില്ലെന്നാണ് ജൂഹി ചൗള ഉള്‍പ്പെടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. എല്ലാവരുടെയും ആശങ്കകള്‍ അകറ്റാന്‍ ഇത് അനിവാര്യമാണ്. ഗര്‍ഭിണികള്‍, കുട്ടികള്‍, ഗര്‍ഭസ്ഥ ശിശുകക്കള്, വയോധികര്‍ ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ എന്നിവയുടെ സുരക്ഷയെ ബാധിക്കുമോ എന്ന് മാത്രമേ ഞങങ്ങള്‍ ചോദിക്കുന്നുള്ളു.. ജൂഹി ചൗള പറയുന്നു.
https://www.facebook.com/Malayalivartha