സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ചെമ്പന്‍ വിനോദ്; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; കമന്റുമായി താരങ്ങൾ
ബോളിവുഡ് സിനിമാതാരമായ സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം തന്റെ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളിലൂടെ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ ചെമ്ബന്‍ വിനോദ് ജോസ്. 'സണ്ണി ലിയോണിനൊപ്പം(ഒരു നല്ല വ്യക്തി)'-എന്ന അടിക്കുറിപ്പോടെയാണ് നടന് തന്റെ ആരാധകര്‍ക്കായി ഈ ചിത്രം പങ്കുവച്ചത്.
ചെമ്ബന്‍ വിനോദിന്റെ തോളില്‍ ചാരി നിന്നുകൊണ്ട് ചിരിച്ചു നില്ക്കുന്ന സണ്ണി ലിയോണിനെയാണ് ചിത്രത്തില്‍ കാണുന്നത്. നടന് ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഇക്കൂട്ടത്തില്‍ സെലിബ്രിറ്റികളുടെ പ്രതികരണങ്ങളാണ് ഏറ്റവും രസകരം. 'നിങ്ങളുടെ മുഖത്തെ ആ ചിരി'-എന്നാണ് നടി റിമ കല്ലിംഗല്‍ ചിത്രത്തിനടിയില്‍ കമന്റ് ചെയ്തത്.
അതേസമയം, നടന് വിനയ് ഫോര്‍ട്ടാകട്ടെ 'മച്ചാനെ ഇത് പോരെ അളിയാ'- എന്നാണ് ചോദിക്കുന്നത്. സൗബിന് ഷാഹിര്‍, മുഹ്സിന് പരാരി, ജിനു ജോസഫ് എന്നിവരും ചിത്രത്തിനോടുള്ള തങ്ങളുടെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്. തന്റെ ഒരു ചിത്രം പങ്കുവച്ചതിന് ചെമ്ബന്‍ വിനോദ് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് താരം ഈ ചിത്രം പിന്‍വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha