ഞാന്‍ തിരുത്തുന്നു... റാപ്പര്‍ വേടന്റെ പോസ്റ്റിനുള്ള ലൈക് പിന്‍വലിച്ച് ക്ഷമ ചോദിച്ച് പാര്‍വതി തിരുവോത്ത്
ലൈംഗികാരോപണ വിധേയനായ മലയാളി റാപ്പര്‍ വേടന്റെ മാപ്പ് പോസ്റ്റിനു നല്കിയ ലൈക്ക് പിന്‍വലിച്ച് നടി പാര്‍വതി തിരുവോത്ത്. ഒപ്പം ആ പ്രവര്‍ത്തിമൂലം ബുദ്ധിമുട്ട് തോന്നിയ അതിജീവിച്ചവരോട് പാര്‍വതി മാപ്പ് പറയുകയും ചെയ്തു. 'ആരോപണവിധേയനായ ഗായകന് വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാന്‍ തിരുത്തുന്നു. ക്ഷമിക്കണോ എന്നും, എങ്ങനെ സുഖപ്പെടാമെന്നും എല്ലായ്പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, ഞാന്‍ എന്നും അവരുടെ കൂടെ മാത്രമേ നില്ക്കൂ. നിങ്ങളെ നിരാശപ്പെടുത്തിയെന്ന് തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,' പാര്‍വതി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി വേടന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് സംവിധായകന് മുഹ്സിന് പരാരി അറിയിച്ചു. ശേഷം റാപ്പര്‍ വേടന് മാപ്പ് പറയുകയും ചെയ്തു.'പ്രിയമുള്ളവരെ തെറ്റ് തിരുത്താനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു', വേടന് കുറിച്ചു.
https://www.facebook.com/Malayalivartha