'ഇന്ന് നീ.. നാളെ എന്റെ മകള്‍...' വിസ്മയയുടെ മരണത്തില്‍ ശക്തമായി പ്രതികരിച്ച് താരങ്ങള്‍
നിലമേല്‍ സ്വദേശിയുമായ വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് ലോകമറിഞ്ഞത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കേരളത്തെ തന്നെ ചൂണ്ടുവിരലില്‍ നിര്‍ത്തുന്ന ഈ സംഭവത്തില്‍ സ്ത്രീധനം സംബന്ധിച്ചും, ഭര്‍തൃപീഡനം സംബന്ധിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇപ്പോഴിതാ കൈതോട് സ്വദേശിനി എസ്.വി. വിസ്മയ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മലയാള സിനിമാ താരങ്ങള്‍ രംഗത്ത്. ഗായിക സിത്താര കൃഷ്ണകുമാര്‍, നടന് ജയറാം, നടിമാരായ അഹാന കൃഷ്ണ, ശാലിന് സോയ, എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തില്‍ പ്രതികരിച്ചത്.
'ഇന്ന് നീ.. നാളെ എന്റെ മകള്‍..' എന്നാണ് വിസ്മയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ജയറാം ഫേസ്ബുക്കില്‍ കുറിച്ചത്.
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമായി നല്കുന്ന നടിയാണ് അഹാന. താരത്തിന്റെ പോസ്റ്റും വൈറലാകുകയാണ്. 'ജീവിതത്തില്‍ നേടാന്‍ കഴിയാതിരുന്ന സമാധാനം ഇപ്പോഴെങ്കിലും വിസ്മയക്ക് ലഭിച്ചെന്ന് താന്‍ കരുതുന്നു എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. 'വിസ്മയ നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തായാലും അത് നിനക്ക് നിന്റെ വിവാഹത്തില്‍ നിന്ന് ലഭിച്ചില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോകണമെന്ന് നീ തീരുമാനിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹികുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ..സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം, അപലപിക്കണം, ഇതിനൊരു അവസാനം വേണം, സ്ത്രീധനമെന്ന സമൂഹത്തിലേ വൈറസിനെ തുടച്ചു നീക്കണ'മെന്നും അഹാന കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പ് പോലെയാണ് സിത്താര കൃഷ്ണ കുമാര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെണ്‍കുട്ടികളെ.. കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം!! എന്നാണ് സിത്താര ഫേസ്ബുക്കിലൂടെ കുറിച്ചത്.
വിവാഹത്തെ വെറുമൊരു ചടങ്ങായി കാണരുതെന്നാണ് ശാലിന് ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്. നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം പ്രണയിക്കുകയും, വിവാഹം കഴിക്കുകയും ചെയ്യാന്‍ ശാലിന് പറയുന്നു. വിവാഹം ചെയ്യുന്നത് ഒരു കൂട്ടിനു വേണ്ടിയായിരിക്കണമെന്നും സാമ്ബത്തിക ആശ്രയത്തിനു വേണ്ടിയാവരുതെന്നും ശാലിന് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ കുറിച്ചു.
https://www.facebook.com/Malayalivartha