Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്ത്രീധന പീഡന മരണങ്ങളില്‍ പ്രതികരിച്ച് നടി രാധ... പല പെണ്‍കുട്ടികളും സഹിക്കുന്നത് വീട്ടുകാര്‍ക്കു വിഷമം ആകുമോ എന്ന് ഓര്‍ത്തു ആണ്

28 JUNE 2021 08:59 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വേട്ടയാടികൊണ്ടിരിക്കുന്ന സ്ത്രീധന പീഡന മരണങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത ചലച്ചിത്ര താരം രാധാ നായര്‍. മകള്‍ കാര്‍ത്തികയുടെ ജന്മദിനത്തില്‍ ഫെയ്‌സ്ബൂക് പോസ്റ്റിലൂടെയാണ് നടി രാധ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. പല പെണ്‍കുട്ടികളും സഹിക്കുന്നത് വീട്ടുകാര്‍ക്കു വിഷമം ആകുമോ എന്ന് ഓര്‍ത്തു ആണ്. എന്റെ പൊന്നു കുട്ടികളെ , നിങ്ങള്‍ നരകിക്കുമ്‌ബോഴോ നിങ്ങളുടെ മരണ വാര്‍ത്തയില്‍ നിന്നും ഉണ്ടാവുന്ന ദുഃഖം അതിനേക്കാള്‍ കോടിക്കണക്കിന് മടങ്ങ് കൂടുതലാണ്! സ്ത്രീധനം ചോദിക്കില്ല / വാങ്ങിക്കില്ല എന്ന് ചെറുക്കന്റെ വീട്ടുകാരും , സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മകളെ നല്‍കില്ല എന്ന് പെണ്ണിന്റെ വീട്ടുകാര്‍ തീരുമാനം എടുക്കുന്നിടത്തു ഈ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കും. പെണ്‍കുട്ടികള്‍ ഇത്തരം 'ഡീലുകള്‍' ചെറുക്കന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സധൈര്യം 'നോ ' പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അത് നിങ്ങളെ ഭാവിയില്‍ ഒരു കയര്‍ എടുക്കുന്നതില്‍ നിന്നും രക്ഷിക്കും.

ഫെയിയ്‌സ്ബൂക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

എനിക്ക് 3 മക്കള്‍ , അതില്‍ രണ്ട് പെണ്‍കുട്ടികള്‍.
മൂത്തമകള്‍ കാര്‍ത്തുവിന്റെ ജന്മദിനമാണിന്ന്. വിവാഹപ്രായമായ രണ്ട് പെണ്മക്കളുടെ അമ്മ എന്ന നിലയ്ക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് ഈ ദിവസം ഞാന്‍ പങ്കുവെക്കുകയാണ്.
സ്ത്രീധന പീഡനങ്ങള്‍ കാരണം കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ മാത്രം എത്ര സ്ത്രീകളാണ് ജീവനൊടുക്കിയത് ? നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യുറോ കണക്ക് പ്രകാരം സ്ത്രീധന വിഷയം മൂലം ഉണ്ടാവുന്ന പീഡനം മൂലം 73 മിനിട്ടില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കുന്നു.
ഒരു ദിവസം 23 മരണങ്ങള്‍ , അങ്ങനെ കണക്ക് കൂട്ടിയാല്‍ ഒരു വര്‍ഷം 8395 മരണങ്ങള്‍. നമുക്ക് നഷ്ടപ്പെട്ടത് 8395 ജീവനുകള്‍ മാത്രമല്ല , 8395 സ്വപ്‌നങ്ങള്‍ കൂടിയാണ് , രാജ്യത്തിന് തന്നെ ഒരുപാട് നേട്ടങ്ങള്‍ നല്കാന്‍ കഴിവുള്ള 8395 പ്രതിഭകളെ കൂടിയാണ് നമുക്ക് നഷ്ടപ്പെട്ടത്.
ഒരു ദിവസം ഒരു മരണം ആയാല്‍ കൂടി എങനെ ആണ് അത് നമുക്ക് താങ്ങാന്‍ ആവുക ? കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി വളര്‍ത്തി വലുതാക്കുന്ന മകള്‍ നഷ്ടപ്പെടുമ്‌ബോള്‍ ഉണ്ടാവുന്ന വേദന അത് ഒരു സമൂഹത്തിന്റെ തന്നെ തീരാനഷ്ടം അല്ലെ ?
'സിസ്റ്റം മാറണം , എന്നാലേ എല്ലാം ശെരി ആകു ' എന്ന് പറയുമ്‌ബോള്‍ , സിസ്റ്റം എന്നാല്‍ നമ്മള്‍ എല്ലാം ഉള്‍പ്പെടുന്ന സംവിധാനം തന്നെയാണ് എന്ന് നമ്മള്‍ എന്നാണ് മനസിലാക്കുക ? മാറ്റം ഓരോരുത്തരുടേയും ഉള്ളില്‍ നിന്നും തുടങ്ങണം.

സ്ത്രീധനം ചോദിക്കില്ല / വാങ്ങിക്കില്ല എന്ന് ചെറുക്കന്റെ വീട്ടുകാരും , സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മകളെ നല്‍കില്ല എന്ന് പെണ്ണിന്റെ വീട്ടുകാര്‍ തീരുമാനം എടുക്കുന്നിടത്തു ഈ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കും. പെണ്‍കുട്ടികള്‍ ഇത്തരം 'ഡീലുകള്‍' ചെറുക്കന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സധൈര്യം 'നോ ' പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അത് നിങ്ങളെ ഭാവിയില്‍ ഒരു കയര്‍ എടുക്കുന്നതില്‍ നിന്നും രക്ഷിക്കും. പല പെണ്‍കുട്ടികളും സഹിക്കുന്നത് വീട്ടുകാര്‍ക്കു വിഷമം ആകുമോ എന്ന് ഓര്‍ത്തു ആണ്. എന്റെ പൊന്നു കുട്ടികളെ , നിങ്ങള്‍ നരകിക്കുമ്‌ബോഴോ നിങ്ങളുടെ മരണ വാര്‍ത്തയില്‍ നിന്നും ഉണ്ടാവുന്ന ദുഃഖം അതിനേക്കാള്‍ കോടിക്കണക്കിന് മടങ്ങ് കൂടുതലാണ്!

അതുകൊണ്ട് നിങ്ങള്‍ ജീവിതത്തില്‍ ഇത്തരം സ്ത്രീധന മോഹികളോടുള്ള പ്രൊപോസല്‍സ് വന്നാല്‍ വേണ്ട എന്ന് തന്നെ തീരുമാനിക്കുക. ഒരു ഹാഷ്ടാഗിന്റെ വാലിലും നിന്റെ പേര് വരാതിരിക്കാന്‍ നീ നിന്റെ ജീവിതം നല്ല തീരുമാനങ്ങള്‍ കൊണ്ട് പരിഭോഷിപ്പിക്കുക.ആണ്മക്കളോട് അമ്മമാര്‍ പഠിപ്പിക്കണം , അവന്റെ അമ്മയും , പെങ്ങളും , ഭാര്യയും എല്ലാം 'സ്ത്രീ ' തന്നെയാണ് . വിവാഹം കഴിക്കുന്ന പെണ്കുട്ടിയോടും എങനെ ആദരവോടെ , സ്‌നേഹത്തോടെ പെരുമാറണം എന്ന് അവനെയും പഠിപ്പിച്ചു പര്യാപ്തരാക്കണം.
അത് മാത്രമാണ് ഇതിനൊരു പ്രതിവിധി.

ഈ മഹാരോഗത്തെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യണം , അത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളും ഉയരാന്‍ ഉള്ള സാഹചര്യം ഈ സമൂഹത്തില്‍ ഉണ്ടാവാതെ നോക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും പൗരധര്‍മ്മമാണ്.
സ്ത്രീ തന്നെയാണ് യഥാര്‍ഥ 'ധനം'. അത് മനസിലാക്കുക.നമ്മുടെ കുടുംബങ്ങളില്‍ ഒരാളും സ്ത്രീധനം ചോദിക്കില്ലെന്നും , വാങ്ങില്ലെന്നും , ചോദിച്ചാല്‍ ആ വിവാഹം വേണ്ട എന്നും പ്രതിജ്ഞ എടുക്കണം. മാറ്റം നമ്മളില്‍ നിന്നും തുടങ്ങട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (59 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends