ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അനധികൃതമായി ഒരു കോടി രൂപ പിന്‍വലിച്ചു; ഭാര്യയുടെ പരാതിയിൽ ടി.വി. താരം കരണ്‍ മെഹ്‌റക്കെതിരേ കേസെടുത്ത് പൊലീസ്

ബാങ്ക് അക്കൗണ്ടില്‍നിന്ന് അനധികൃതമായി പണം പിന്‍വലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ ടി.വി. താരം കരണ്‍ മെഹ്‌റക്കെതിരേ പൊലീസ് കേസെടുത്തു. കരണിന് പുറമേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ രണ്ടുപേരും കേസില്‍ പ്രതികളാണ്.
തന്റെ അക്കൗണ്ടില്‍നിന്ന് താനറിയാതെ കരണ്‍ ഒരു കോടി രൂപ പിന്‍വലിച്ചെന്നാണ് കരണിന്റെ ഭാര്യയും ടി.വി.താരവുമായ നിഷയുടെ ആരോപണം.വെള്ളിയാഴ്ച രാത്രിയാണ് നിഷ ഭര്‍ത്താവിനെതിരേ കൊറേഗാവ് പൊലീസില്‍ പരാതി നല്‍കിയത്. അക്കൗണ്ടില്‍നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചെന്നറിഞ്ഞതോടെയാണ് നിഷ ഭര്‍ത്താവിനെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
നേരത്തെ നിഷയെ ഉപദ്രവിച്ചെന്ന പരാതിയില്‍ കരണിനെ കൊറേഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 31-ന് ഈ കേസില്‍ അറസ്റ്റിലായെങ്കിലും കിരണിന് പിന്നീട് ജാമ്യം ലഭിച്ചു.എട്ടുവര്‍ഷം മുമ്ബാണ് ടി.വി. താരങ്ങളായ കരണും നിഷയും വിവാഹിതരായത്. ദമ്ബതിമാര്‍ക്ക് നാല് വയസുള്ള ഒരു മകനുണ്ട്.
https://www.facebook.com/Malayalivartha

























