‘വെറുതെയല്ല പീഡനം കൂടുന്നത്- ദിയ കൃഷ്ണ പങ്കുവച്ച ചിത്രത്തിന് മോശം കമന്റ്; ദിയയുടെ മറുപടികേട്ടപ്പോൾ സംഭവിച്ചത് ഇങ്ങനെ..

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പങ്കുവച്ച ചിത്രത്തിന് മോശം കമന്റ് ചെയ്തയാൾക്ക് മറുപടി നൽകി ദിയ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ദിയ കൃഷ്ണ മാലിദ്വീപിൽ പോയപ്പോഴുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. സെക്സി ലുക്കിൽ സ്വിംസ്യൂട്ട് ധരിച്ച് നീന്തൽക്കുളത്തിലെ ചിത്രങ്ങളായിരുന്നു ദിയ പോസ്റ്റ് ചെയ്തിരുന്നത്. ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു കമന്റ് വന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ദിയ നല്ല ചുട്ട മറുപടിയും കൊടുത്തു.
‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാകണം. ഇയാളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം’;എന്ന് ദിയ കുറിച്ചു. എല്ലാവരും ശ്രദ്ധിച്ചതോടെ അവർ ആ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു.
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കൃഷ്ണകുമാറിന്റെ കുടുംബത്തിന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. പലപ്പോഴും ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്.
https://www.facebook.com/Malayalivartha

























