ഓര്‍മകളില്‍ ഒരു ചൊവ്വാഴ്ച്ച.... സൗഹൃദ ഓര്‍മകളിലൂടെ ലക്ഷ്മി ഗോപാലസ്വാമി

അന്യഭാഷയില്‍ നിന്നും മലയാളത്തിലെത്തിയ ലക്ഷ്മി ഗോപാലസ്വാമിയെ ഇരും കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. അഭിനയത്തിന് പുറമെ നല്ല നര്‍ത്തകികൂടിയാണ് താരം. ഇപ്പോഴും തന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവാര്‍ഡ് നൈറ്റിനിടെ എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, കാവ്യ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ക്ക് ഒപ്പം കെ പി എസി ലളിതയേയും ചിത്രത്തില്‍ കാണാം. ഒരു മനോഹരമായ ഓര്‍മയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓര്‍മകളിലെ ചൊവ്വാഴ്ച എന്ന് കുറിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ.
'ഓര്‍മകളില്‍ ഒരു ചൊവ്വാഴ്ച്ച..' 2001ല്‍ ഒരു ലഭിച്ച അവാര്‍ഡ്. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. സ്‌നേഹത്തോടെ സംവിധായകന്‍ ലോഹിതദാസിനെ ഓര്‍മിയ്ക്കുന്നു,വളരെ മിസ് ചെയ്യുകയും ചെയ്യുന്നു. കാവ്യ, സംയുക്ത, ഗീതു, കെ പി എസി ലളിത ചേച്ചി എന്നിവര്‍ക്ക് ഒപ്പം ബാക്ക് സ്‌റ്റേജില്‍ നിന്നുള്ള ഒരോര്‍മ്മ,' എന്നാണ് ചിത്രത്തിനൊപ്പം ലക്ഷ്മി കുറിച്ചത്.
https://www.facebook.com/Malayalivartha

























