ഗാര്‍ഹിക പീഡനപരാതി; നടന്‍ ആദിത്യന്‍ ജയന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഏഴിലേക്ക് മാറ്റി

ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്ബിളിദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലായ് ഏഴിന് പരിഗണിക്കാന്‍ മാറ്റി. ആദിത്യനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ജൂലായ് ഏഴുവരെ നീട്ടിയിട്ടുണ്ട്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്ബിളിദേവി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha

























