ഇനി ഭാര്യാ ഭര്ത്താക്കന്മാരല്ല; ഒരു പുതിയ അധ്യായം ആരംഭിക്കുന്നു! വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രഖ്യാപിച്ച് ആമിര്‍ ഖാനും കിരണ്‍ റാവുവും
വിവാഹ ബന്ധം വേർപെടുത്തി നടൻ ആമിര്‍ ഖാനും കിരണ്‍ റാവുവും.നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് വേർപിരിയൽ. ഇരുവരും സംയുക്ത വേർപിരിയൽ പ്രസ്താവന ഇന്ന് ഇറക്കുകയായിരുന്നു. 'ഈ 15 മനോഹരമായ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജീവിതകാലത്തെ അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ വളര്‍ന്നിട്ടുള്ളൂ. ഇനി ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടല്ല, മറിച്ച് പരസ്പരം മാതാപിതാക്കളായും കുടുംബമായും ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു .
ഞങ്ങളുടെ മകന് ആസാദിനോട് ഞങ്ങള്‍ അര്‍പ്പണബോധമുള്ള മാതാപിതാക്കളായി തുടരും. ഒരുമിച്ച് വളര്‍ത്തുകയും ചെയ്യും. ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് പ്രോജക്റ്റുകള്‍ എന്നിവയുടെ സഹകാരികളായി ഞങ്ങള്‍ തുടരും. ഞങ്ങളുടെ ബന്ധത്തിലെ ഈ പരിണാമത്തെക്കുറിച്ചുള്ള നിരന്തരമായ പിന്തുണയ്ക് ഞങ്ങളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി, ഈ വിവാഹമോചനം ഒരു അവസാനമായിട്ടല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പ്രസ്താവനയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha