ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ മിനിസ്ക്രീൻ താരം റാഫി വിവാഹിതനാകുന്നു

ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായി സീരിയലിലെത്തിയ നടൻ റാഫി വിവാഹിതനാകുന്നു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ജൂലൈ നാലിന് ആയിരുന്നു നിശ്ചയം. റാഫിയുടെ ജന്മദിനത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയദിനത്തിലെ ഫോട്ടോ പങ്കുവച്ച് മഹീന ഇക്കാര്യം കുറിച്ചിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത ടിക്ടോക് വിഡിയോകളാണ് റാഫിയെ മിനിസ്ക്രീനിലേക്ക് എത്തിച്ചത്. ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഏതാനും വെബ് സീരിസുകളിലും അഭിനയിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.കുടുംബവും കൂട്ടുകാരുമാണ് മുന്നോട്ടു പോകാൻ കരുത്താകുന്നതെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha























