തനിക്കൊരു വല്യേട്ടനെ നഷ്ടപ്പെട്ടുപോയെന്ന്... സീമ ജി നായരുടെ വാക്കുകള്‍ വൈറലാകുന്നു

സീരിയല്‍ പ്രേക്ഷകര്‍ ഏറെ വേദനയോടെ ശ്രവിച്ച വിയോഗമായിരുന്നു നടന്‍ മണി മായമ്ബിള്ളിയുടേത്. മണി മായമ്ബിള്ളിയുടെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി സീമ ജി നായരുടെ കുറിപ്പാണ്. മണിച്ചേട്ടന്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് നടി പറയുന്നത്.
പ്രിയ മണിച്ചേട്ടന്‍ (മണി മായമ്ബിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്മോണിങ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്ബോള്‍ താങ്ങാന്‍ ആവുന്നില്ല. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരന്‍ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്ക സമയത്താണ് അടുത്തറിഞ്ഞത്. മനോജ് നായര്‍ മുഖേന. അന്ന് തുടങ്ങിയ ബന്ധം.
ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്നേഹം. ചേട്ടന്റ അമ്മയ്ക്ക് 75 വയസ്സായി. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണന്‍ ആയിരുന്നു അദ്ദേഹം. വളരെ അപൂര്‍വമായാണ് ഇങ്ങനെ ഒരു അമ്മ മകന്‍ സ്നേഹം കണ്ടിട്ടുള്ളത്. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല. ഈ നിമിഷങ്ങള്‍ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേ... സീമാ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നടി ഉമ നായരും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തിയിരുന്നു. തനിക്കൊരു വല്യേട്ടനെ നഷ്ടപ്പെടമായെന്നാണ് ഉമ ഫേസ്ബുക്കില്‍ കുറിച്ചത്. ആദരാഞ്ജലികള്‍ മണി ചേട്ടാ....വിടപറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്നു വിളിച്ചുകൊണ്ട്, എപ്പോഴും ഘനഗംഭീര ശബ്ദത്തില്‍ തമാശപറഞ്ഞ്, എല്ലാവരോടും സ്നേഹത്തോടെ നിറഞ്ഞു നിന്നു. മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ പറഞ്ഞു പോയി, ഒന്നും മനസ്സില്‍ വയ്ക്കരുത്. അങ്ങനെ നിഷ്കളങ്കമായി ജീവിച്ച പാവം കലാകാരന്‍. മറുപടി കൊടുത്തില്ലെങ്കിലും എന്നും വിളിച്ചും മെസേജ് അയച്ചും കൂടെ ചേര്‍ന്നു നിന്ന വല്യേട്ടന്‍ പോയി. ഇനി പെങ്ങളുട്ടി എന്ന വിളി ഇല്ല.
https://www.facebook.com/Malayalivartha























