ചക്കപ്പഴം കുടുംബത്തിലെ സുമേഷ് വിവാഹിതനാകുന്നു

ചുരുങ്ങിയ കാലം കൊണ്ട് സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്ബരയാണ് 'ചക്കപ്പഴം'. ഇപ്പോള്‍ ചക്കപ്പഴം കുടുംബത്തിലെ സുമേഷ് വിവാഹിതനാകാന്‍ പോകുകയാണ്. സീരിയലിലല്ല മറിച്ച് ജീവിതത്തിലാണ് സുമേഷ് എന്ന റാഫി വിവാഹിുതനാകാന്‍ പോകുന്നത്.
ടിക്ക്‌ടോക്ക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു.ജൂലൈ നാലിനായിരുന്നു റാഫിയുടെയും മഹീനയുടെയും വിവാഹ നിശ്ചയം. കൊല്ലം കൊട്ടാരക്കര സ്വദേശി റാഫിയുടെ പിറന്നാളും ഇതേ ദിവസമായിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























