ആക്ഷന്‍ പറഞ്ഞപ്പോള്‍ മുന്നില്‍ കഥാപാത്രം മാത്രമേ ഉള്ളു... അച്ഛനില്ല.... അച്ഛനൊപ്പം അഭിനയിച്ച വിശേഷങ്ങള്‍ പങ്കു വച്ച് ഗോകുല്‍ സുരേഷ്

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും, മകന്‍ ഗോകുല്‍ സുരേഷും ജോഷി സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചിരിക്കുകയാണ്. ചിത്രത്തില്‍ അച്ഛനൊപ്പം അഭിനയിച്ച വിശേഷങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇക്കാര്യം ഗോകുല്‍ പറഞ്ഞിരിക്കുന്നത്. ഗോകുല്‍ സുരേഷിന്റെ വാക്കുകളില്‍ നിന്നും 'അച്ഛനോടൊപ്പം ആദ്യ സീനില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നും അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അഭിനയിക്കുമ്പോള്‍ തെറ്റ് വരാം. അത് തിരുത്തി മുന്നോട്ട് പോകണം എന്ന് മാത്രമേ പറഞ്ഞുള്ളു. ഞാന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കാനായിരിക്കണം മറ്റൊന്നും പറയാതെ ഇരുന്നതെന്ന് തോന്നുന്നു. വളരെ കൂളായി ആ രംഗം അച്ഛന്‍ കൈകാര്യം ചെയ്തു. അച്ഛന്‍ എന്ന നടനെയും, രാഷ്ട്രീയക്കാരനെയും മനുഷ്യസ്‌നേഹിയെയും ഭയഭക്തി ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്. അതിന്റേതായ അകല്‍ച്ച ഉണ്ട്. വീട്ടില്‍ ഞങ്ങള്‍ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. അത് ശരിക്കും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഈ സിനിമയില്‍ പാപ്പനെ പോലെ ആകാന്‍ ശ്രമിക്കുന്ന ആളാണ് എന്റെ കഥാപത്രം. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്. ആക്ഷന്‍ പറഞ്ഞപ്പോള്‍ മുന്നില്‍ കഥാപാത്രം മാത്രമേ ഉള്ളു. അച്ഛനില്ല. രണ്ടാനച്ഛനോട് പിതാവിനെ പോലെ പെരുമാറേണ്ടതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ഥ അച്ഛനാണെന്ന തോന്നല്‍ ഇടയ്ക്കിടെ ഉണ്ടായെന്ന് മാത്രം. ഷൂട്ടിങ്ങ് പുരോഗമിച്ചപ്പോള്‍ ചില സീനുകള്‍ എങ്ങനെ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞ് തന്നു. അത് സീനിയര്‍ നടനും ജൂനിയര്‍ നടനുമായുള്ള ആശയ വിനിമയം ആയിരുന്നു. എന്റെ അഭിനയത്തില്‍ എനിക്ക് നൂറ് ശതമാനം തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടോ എന്ന് അച്ഛനോട് ചോദിച്ചിട്ടില്ല'.
https://www.facebook.com/Malayalivartha























