നടി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു; കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന അധ്യക്ഷയാണ്

സിനിമ, സീരിയല്‍ നടിയും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന അധ്യക്ഷയുമായ പ്രസന്നാ സുരേന്ദ്രന്‍ (63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രസന്നയ്ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.
തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ. തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.
https://www.facebook.com/Malayalivartha























