മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. ക്രിസ്ത്യന്‍ സംഘടനയാണ് കരീന കപൂറിനെതിരെ പരാതി നല്‍കിയത്. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയാണ് കരീനയ്‌ക്കെതിരെ പരാതി നല്‍കിയത്. തന്റെ ഗര്‍ഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ പ്രഗ്‌നന്‍സി ബൈബിള്‍ എന്ന പുസ്തകത്തെ കുറിച്ചാണ് പരാതി.
ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരെയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരെയും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























