മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടന് സുധീര്‍ കരമന

താന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നയാളാണ് മമ്മൂക്കയെന്ന് നടന് സുധീര്‍ കരമന. മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവക്കുകയാണ് നടന് സുധീര്‍ കരമന. ഗാനഗന്ധര്വ്വന് സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം പറയുന്നത്.
ഗാനഗന്ധര്വ്വന് ചിത്രത്തില്‍ മമ്മൂട്ടിയെയും കൊണ്ട് സൈക്കിളില്‍ പോകുന്ന രംഗത്തെ കുറിച്ചാണ് താരം പറയുന്നത്. ആ സീന്‍ എടുക്കുമ്ബോള്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കിയത് മമ്മൂക്ക കേറുന്നതിന് മുമ്ബേ സൈക്കിള്‍ ഓടിച്ചു നോക്കിയപ്പോള്‍ ബ്രേക്ക് ഇല്ല എന്ന് മനസിലായെന്നും നടന് പറയുന്നു. എന്നാല്‍ മമ്മൂക്കയോട് ഇക്കാര്യം പറഞ്ഞാല്‍ അപ്പോള്‍ അവിടെ ഉണ്ടാകാന്‍ പോകുന്ന ദേഷ്യത്തെ കുറിച്ച് തനിക്ക്ഊഹിക്കാം. അതുകൊണ്ടു തന്നെ ബ്രേക്കില്ല എന്ന് മമ്മൂക്കയോട് പറഞ്ഞില്ല. കാലൂന്നിയാല്‍ സൈക്കിള്‍ നിര്‍ത്താന്‍ കഴിയും എന്ന വിശ്വാസം തനിക്കുണ്ടായിരുന്നു എന്നാണ് സുധീര്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha