ഫഹദിനെ കുറിച്ചുളള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു...

ഫഹദ് ഫാസിലിന്‌റെ മാലിക്കിലെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഒടിടി വഴി ലക്ഷക്കണക്കിന് പേരാണ് ചിത്രം ആദ്യ ദിനം കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മാലിക്ക് എന്ന ചിത്രം. ഫഹദിനൊപ്പം ചിത്രത്തിലെ മറ്റുതാരങ്ങളെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. ടേക്ക് ഓഫ്, സീ യു സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഫഹദ്മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ മാലിക് വന്നത്. അതേസമയം ഫഹദിനെ കുറിച്ചുളള നസ്രിയയുടെ എറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫഹദിനൊപ്പമുളള പുതിയ സെല്‍ഫി ചിത്രം പങ്കുവെച്ചാണ് നസ്രിയയുടെ പോസ്റ്റ് വന്നത്.
സര്‍ ജി, ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ് എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ് തുടങ്ങുന്നത്. 'ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്. ഓരോദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല, ഇതൊരു ഫാന്‍ ഗേള്‍ മൊമെന്‌റ് സെല്‍ഫിയാണ് എന്നാണ് നസ്രിയ ഫഹദിനെ കുറിച്ച് കുറിച്ചത്. ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha