Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പ്രിയാമണിയുമായി നടന്ന മുസ്തഫ രാജിന്റെ രണ്ടാം വിവാഹം നിലനിൽക്കില്ല; ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ബാച്ചിലറാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മുസ്തഫ രണ്ടാം വിവാഹം ചെയ്‌തതെന്ന്‌ ആദ്യ ഭാര്യ; ആരോപണങ്ങൾ നിഷേധിച്ച് മുസ്തഫ:- ഞങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന് വിവാദങ്ങൾക്കിടയിലും കൂളായി പ്രതികരിച്ച് പ്രിയാമണി

23 JULY 2021 06:53 AM IST
മലയാളി വാര്‍ത്ത

നടി പ്രിയാമണിയുമായുള്ള മുസ്‍തഫ രാജിന്‍റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണമുയര്‍ത്തി ആദ്യ ഭാര്യ ആയിഷ. ഇതോടെ പ്രിയമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന് 'പിങ്ക് വില്ല' റിപ്പോർട്ട് പ്രകാരം പറയുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ഫാമിലി മാന്‍ എന്ന സീരീസിലും പ്രിയാമണി മികവു കാട്ടി. ഇതിനിടെയാണ് വിവാഹം ചര്‍ച്ചകളില്‍ എത്തുന്നത്. 2017ൽ പ്രിയാമണിയുമായി നടന്നത് മുസ്തഫ രാജിന്റെ രണ്ടാം വിവാഹമായിരുന്നു. അയേഷ എന്ന ആദ്യഭാര്യയില്‍ നിന്നും മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് ആരോപണം.

പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച്‌ നിയമപരമായ നോട്ടീസ് നല്‍കി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ ഈ വിവാഹത്തെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്. അയേഷ ഗാര്‍ഹിക പീഡനക്കേസും ഫയല്‍ ചെയ്തിട്ടുണ്ട്. 'മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ചിലര്‍ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നു,' അയേഷ ആരോപിച്ചു.

അതേ സമയം തനിക്കെതിരെ നടന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് മുസ്തഫ രംഗത്തെത്തി. എനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാന്‍ പതിവായി അയേഷയ്ക്ക് നല്‍കുന്നു.' 2010 മുതല്‍ താനും അയേഷയും വെവ്വേറെ താമസിക്കുന്നുണ്ടെന്നും 2013 ല്‍ വിവാഹമോചനം നേടി എന്നും മുസ്തഫ പറഞ്ഞു. പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017 ല്‍ ആയിരുന്നു, എന്തുകൊണ്ട് ഇത്രയും കാലം അയേഷ പ്രതികരിച്ചില്ല?-മുസ്തഫ ചോദിച്ചു.

ഇതിന് മറുപടിയായി '2017 ല്‍ രംഗത്തെത്തിയില്ല എന്ന കാര്യമാണ് മുസ്തഫ ഉപയോഗിക്കുന്നത്. രണ്ട് മക്കളുടെ അമ്മയെന്ന നിലയില്‍, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? ഒരു കാര്യം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അത് നടക്കാത്തപ്പോള്‍ മാത്രം, ചില നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്, കാരണം അതിനുവേണ്ടി സമയം നഷ്ടപ്പെടുത്താന്‍ ഇല്ലെന്നായിരുന്നു അയേഷയുടെ പ്രതികരണം. ഇതിനിടെ മുസ്‍തഫയും താനുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് പ്രതികരണവുമായി പ്രിയാമണിയും രംഗത്തെത്തി. തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന് പറയുന്നു പ്രിയാമണി. ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.

"എനിക്കും മുസ്‍തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാല്‍, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീര്‍ച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം. യുഎസിലാണ് ഇപ്പോള്‍ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അകലെയായിരിക്കുമ്പോഴും ദിവസവും പരസ്‍പരം സംസാരിക്കണമെന്നത് ഞങ്ങള്‍ക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങള്‍ പരസ്‍പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കില്‍ ഒഴിവു കിട്ടുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്‍റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്", പ്രിയാമണി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (2 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (4 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends