Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വിവാഹത്തിന് പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല... കൂടെ പഠിച്ച സുഹൃത്തുക്കളെ മനഃപൂർവം ഒഴുവാക്കിയ നസ്രിയയെക്കുറിച്ച് തുറന്നുപറച്ചിൽ

23 JULY 2021 07:38 AM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്ത് ഏറെ ചർച്ചയായ വിവാഹമായിരുന്നു നസ്രിയ ഫഹദ് വിവാഹം. താരവിവാഹത്തിന് പ്രമുഖ താരങ്ങളടക്കം സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ഏറെ ചര്‍ച്ചയാക്കിയിരുന്നെങ്കിലും സന്തോഷത്തോടെ കഴിയുന്ന ഇരുവരും അടുത്ത മാസം ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഏറെ നാളായി പ്രണയത്തിനൊടുവിലുള്ള ഇരുവരുടെയും വിവാഹം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സഹപാഠികളെ വിവാഹം ക്ഷണിക്കാന്‍ മറന്നുപോയ നസ്രിയയെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

എന്റെ മകന്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസിമും ശ്രീലക്ഷ്മി ശ്രീകുമാറും. പാച്ചിക്ക (ഫാസില്‍) യുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു. വിളിക്കാത്തതില്‍ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകളുടെ ക്ലാസില്‍ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാന്‍ സഹപാഠികള്‍ക്ക് ആഗ്രഹമുണ്ട്.

അവർ എന്നെ വിളിച്ചിരുന്നു, എന്നിട്ട് എന്നോട് പറഞ്ഞു എനിക്ക് നസ്രിയയുടെ വിവാഹത്തിന് പങ്കെടുക്കണം എന്നുണ്ട്, വിവാഹ കുറി കിട്ടുമോ എന്ന്, അപ്പോൾ ഞാൻ ചോദിച്ചു ഞാൻ അത് എങ്ങനെ തരാൻ ആണ്, ലെറ്റർ തരേണ്ടത് ഫഹദും നസ്രിയയും അല്ലെ, അവർ തരാതെ എങ്ങനെയാണ് ഞാൻ തരുന്നത്, അത് മാത്രമല്ല വിളിക്കാത്ത വിവാഹത്തിന് പോകുന്നത് ശെരിയല്ല എന്നും ഞാൻ അവരോട് പറഞ്ഞു. നസ്രിയ കൂടെ പഠിച്ച രണ്ടോ മൂന്നോ കൂട്ടുകാരെ മാത്രമേ തന്റെ വിവാഹത്തിന് വിളിച്ചിരുന്നുള്ളു. സിനിമയിൽ തിരക്കിലായ നസ്രിയ കൂടെ പഠിച്ച എല്ലാവരെയും മറന്നിട്ടുണ്ടാകും, ഞാൻ ഇടക്ക് ആലോചിക്കാറുണ്ട് എന്ത് കൊണ്ടാണ് നസ്രിയ അന്ന് കൂടെ പഠിച്ചവരെ ഒക്കെ വിവാഹത്തിന് ക്ഷണിക്കാഞ്ഞത് എന്ന്, പത്തോ ഇരുപതോ പേരെ വിളിച്ചാല്‍ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ശാന്തിവിള ദിനേശിന്റെ തുറന്നുപറച്ചിൽ.

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്‌സ് സമയത്ത് നസ്രിയ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് ഫഹദ് മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. കൂടാതെ ജീവിതത്തില്‍ നസ്രിയയുടെ പിന്തുണയെയും കരുതലിനെയും കുറിച്ചും ഫഹദ് പറഞ്ഞിരുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ രണ്ടാം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം. വിവാഹത്തോടെ സിനിമയിൽ നിന്നും താരം പിന്മാറുക ആയിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം പൃഥ്വിരാജ് നായകനായ കൂടെ എന്ന ചിത്രത്തിൽ കൂടിയാണ് നസ്രിയ തിരികെ എത്തിയത്.

ഇപ്പോൾ തെലുങ്കിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മാലിക്കിന്‌റെ റീലീസിന് ശേഷമുളള നസ്രിയയുടെ പുതിയ പോസ്റ്റും വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സര്‍ ജി, ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ് എന്ന് പറഞ്ഞുകൊണ്ടാണ് നസ്രിയയുടെ പോസ്റ്റ് തുടങ്ങുന്നത്. 'ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്. ഓരോദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല, ഇതൊരു ഫാന്‍ ഗേള്‍ മൊമെന്‌റ് സെല്‍ഫിയാണ് എന്നാണ് നസ്രിയ ഫഹദിനെ കുറിച്ച് കുറിച്ചത്. ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളും നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. അണ്ടെ സുന്ദരാനികി ആണ് നസ്രിയയുടെ എറ്റവും പുതിയ ചിത്രം. സൂപ്പര്‍ താരം നാനിയുടെ നായികയായിട്ടാണ് നസ്രിയ ആദ്യമായി തെലുങ്കില്‍ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends