വിശാലിനെ ബാബു രാജ് എടുത്തെറിഞ്ഞു; തോള് ഭിത്തിയില്‍ ഇടിച്ച് നടൻ വിശാലിന് പരിക്ക്
തമിഴ് സിനിമ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്ക്. ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. നടൻ ബാബു രാജ് വിശാലിനെ എടുത്തെറിയുന്ന രംഗത്തിലാണ് പരിക്കേറ്റത്. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി.
താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഇരുന്നതായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ വിശാലിന് പരുക്ക് പറ്റിയതിനാല്‍ ഷെഡ്യൂള്‍ നീളാന്‍ സാധ്യതയേറെയാണ്. ശരവണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.
https://www.facebook.com/Malayalivartha