നിയന്ത്രണം വിട്ട എസ്യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് നടി യാഷിക ആനന്ദിന് ഗുരുതര പരുക്ക്; ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിച്ചു:- നടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
വാഹനാപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരുക്ക്. മഹാബലിപുരത്തു വെച്ചു നടന്ന വാഹനാപകടത്തിലാണ് തെന്നിന്ത്യൻ താരത്തിന് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്.
നിയന്ത്രണം വിട്ട എസ്യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലാണ് യാഷിക ഇപ്പോൾ.
https://www.facebook.com/Malayalivartha