ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി യാഷിക ആനന്ദിനെതിരെ കേസ്; വാഹനാപകടത്തിന് കാരണം അമിത വേഗത; നടിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് വാങ്ങി പോലീസ്
നടി യാഷിക ആനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി യാഷിക ആനന്ദിനെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡില്‍ നടന്ന അപകടത്തിൽ ഒപ്പം സഞ്ചരിച്ച സുഹൃത്ത് മരിച്ചിരുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടിക്കെതിരെ കേസെടുത്തത്.
അമിത വേഗതയാണ് അപകട കാരണം. യാഷികയുടെ ഡ്രൈവിങ്ങ് ലൈസന്‍സും പൊലീസ് വാങ്ങിയിട്ടുണ്ട്. ശനിയായഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കളൊപ്പം സഞ്ചരിക്കവേ കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നടിയെയും സുഹൃത്തുക്കളെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha