Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ഐശ്വര്യറായിയുടെ വയറിൽ “ബേബി ബമ്പ് ”... വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണോ എന്ന് ആരാധകർ! ചിത്രങ്ങൾ വൈറൽ

31 JULY 2021 07:44 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമയില്‍ 'ഗര്‍ഭ ഗോസിപ്പുകള്‍' പുത്തരിയല്ല. ഐശ്വര്യ റായി തന്നെ പല തവണ ഗോസിപ്പുകള്‍ക്ക് ഇരയായ ശേഷമാണ് ഒടുവില്‍, അതെ ഞാന്‍ ഗര്‍ഭിണിയാണ് എന്ന് ലോകത്തെ അറിയിച്ചത്. ആരാധ്യയെ ഐശ്വര്യ ഗര്‍ഭം ധരിച്ചത് മുതല്‍ ബോളിവുഡ് സിനിമാ വാര്‍ത്തകള്‍ക്ക് ചാകരയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയാണ് എന്നാണ് പുതിയ ഗോസിപ്പുകള്‍.


ഐശ്വര്യറായിയുടെ ആദ്യത്തെ പ്രണയം ബോളിവുഡ് മസിൽമാൻ സൽമാൻ ഖാനുമായി ആയിരുന്നു. എന്നാൽ 1999 തുടങ്ങിയ ഇവരുടെ പ്രണയബന്ധം രണ്ടായിരത്തി രണ്ടിൽ അവസാനിക്കുകയായിരുന്നു. അന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് വാക്കുകൾ കൊണ്ടും, ശാരീരികമായും മാനസികമായും നിരവധി ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് ആയതിനാലാണ് ഇത് അവസാനിപ്പിക്കുന്നത് എന്നാണ്. പിന്നീട് ബോളിവുഡിലെ റൊമാന്റിക് ഹീറോ വിവേക് ഒബ്രോയും ആയി പ്രണയത്തിൽ ആയിരുന്നുവെങ്കിലും 2005 ഓടെ ആ പ്രണയത്തിനും ഐശ്വര്യ റായി ഫുൾസ്റ്റോപ്പ് ഇടുക്കുകയായിരുന്നു.

പിന്നീട് ധൂം ത്രീ എന്ന സിനിമയിലൂടെ അഭിഷേക് ബച്ചന് ഐശ്വര്യറായിയോടുള്ള പ്രണയം പൂവിട്ടു. ഇരുവരും പ്രണയത്തിലായ ശേഷം, അഭിഷേക് ബച്ചന്റെ അച്ഛനും, ബോളിവുഡിലെ എവർ ലാസ്റ്റിംഗ് ഹീറോയും ആയ അമിതാഭ് ബച്ചൻ ഇരുവരുടെയും വിവാഹ നിശ്ചയം തീരുമാനിച്ചു എന്ന വാർത്ത മാധ്യമങ്ങളെ അറിയിച്ചു. ഒടുവിൽ 2007 ലാണ് ഈ സൂപ്പർ ഡൂപ്പർ താരജോഡികൾ വിവാഹിതരായത്. 2011 ൽ മകൾ ആരാധ്യയും ജനിച്ചു. വിവാഹശേഷവും, ആരാധ്യ ജനിച്ചതിനു ശേഷവും നിരവധിതവണ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ബന്ധം വേർപിരിയാൻ ഒരുങ്ങുന്നു എന്ന കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴും മാതൃക കുടുംബജീവിതം നയിക്കുകയാണ് ഈ താര കുടുംബം.

 

 

കഴിഞ്ഞ ദിവസം, വരലക്ഷ്മി ശരത് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരബാദില്‍ എത്തിയ ഐശ്വര്യയ്ക്കും അഭിഷേക് ബച്ചനും ഒപ്പം നിന്ന് എടുത്ത ചിത്രങ്ങളാണ് വരലക്ഷ്മി പങ്കുവച്ചത്. പൊന്നിയന്‍ സെല്‍വം എന്ന ചിത്രത്തില്‍ വരലക്ഷ്മിയുടെ അച്ഛന്‍ ശരത്കുമാര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അങ്ങനെയാണ് ഈ കൂടിക്കാഴ്ച സാധ്യമായത്. ഐശ്വര്യ അതിമനോഹരമായ ബ്ലാക്ക് എലഗന്റ് വസ്ത്രത്തിൽ, മുടി ബ്രൈഡ് ചെയ്ത്, സിമ്പിൾ & ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ ചിത്രം ചർച്ചയാവുന്നത് ഐശ്വര്യറായിയുടെ വയറിൽ “ബേബി ബമ്പ് ” പോലുള്ള ഒന്ന് പ്രത്യക്ഷപ്പെട്ടതോടെയാണ്. താരം രണ്ടാമതും ഗർഭിണിയാണോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.അതോ വീട്ടിൽ ഇരുന്ന് വണ്ണം വെച്ചതാണോ എന്നും ആരാധകർ സംശയിക്കുന്നു.

മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ താര റാണിയായി അരങ്ങ് വാഴുകയായിരുന്നു. ഐശ്വര്യയ്ക്ക് റായിക്ക് മുൻപ് തന്നെ നിരവധി ആളുകൾ ലോക സുന്ദരി പട്ടം നേടിയിട്ടുണ്ട് ശേഷവും എന്നാൽ ഇപ്പോഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോട് ഉപമിച്ചാണ്.

ബോളിവുഡിൽ തിളങ്ങിയ താരം പിന്നീട് അഭിഷേകിനെ വിവാഹം ചെയ്തു ബോളിവുഡിന്റെ മകളായി മാറുകയായിരുന്നു. ഐശ്വര്യക്കും അഭിഷേകിനും ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്, ആരാധ്യയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്. 2011 ലാണ് ആഷ് അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനത്തോടെ ആഷ് അഭിനയത്തിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങൾ അധികം പബ്ലിസിറ്റി ലഭിക്കാതെ നോക്കുന്ന താരമാണ് ഐശ്വര്യ റായി. അതുകൊണ്ടുതന്നെ ഗർഭ വാർത്തയിൽ ഐശ്വര്യാ റായുടേയും അഭിഷേക് ബച്ചന്റെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (6 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (6 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (7 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (11 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (11 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (11 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (11 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (12 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (12 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (12 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (12 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (12 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (15 hours ago)

Malayali Vartha Recommends