ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചെത്തിയതായി മുരളി ഗോപി
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചെത്തിയ വിവരം അറിയിച്ച് നടനും തിരാക്കഥാകൃത്തുമായ മുരളിഗോപി. കഴിഞ്ഞ ദിവസമായിരുന്നു മുരളി ഗോപിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയും വിചിത്രമായ ഏതാനും പോസ്റ്റുകള്‍ ഇടുകയും ചെയ്തത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്.
'ഹാക്കിങ്ങിന് ശേഷം എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. എന്റെ എഫ് പേജില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നു എന്നറിയിച്ച എല്ലാവര്ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു' എന്ന് മുരളി ഗേപി കുറിച്ചു.
ലൂസിഫര്‍ സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിലാണ് മുരളി ഗോപിയുടെ അതുവരെയുള്ള സിനിമാജീവിതം വഴിത്തിരിവിലേക്ക് മാറിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഘ2 എമ്ബുരാന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്.
https://www.facebook.com/Malayalivartha