ക്ഷമ നശിച്ചാല്‍ ചാനല്‍ പൂട്ടിക്കുന്നതുവരെ കോടതി കയറുമെന്ന് സാധിക

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരമാണ് സാധിക വേണുഗോപാല്‍. ഇപ്പോള്‍ തന്നെ മോശമായി ചിത്രീകരിച്ച് യൂട്യൂബില്‍ ഇടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് താരം. തന്റെ ക്ഷമയ്ക്ക് അതിരുണ്ടെന്നും അതുമാറിയാല്‍ ചാനല്‍ പൂട്ടിക്കുന്നതുവരെ കോടതി കയറുമെന്നും സാധിക ഒരു അഭിമുഖത്തില്‍ പറയുന്നു.
സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ എടുത്ത് ചില യൂട്യൂബ് ചാനലുകള്‍ വീഡിയോ നിര്‍മിക്കുന്നുണ്ട്. ഇതിനെതിരെയാണ് നടിയുടെ വിമര്‍ശനം. മുന്‍പും ഇത്തരം വീഡിയോകള്‍ക്കെതിരെ താരം രംഗത്ത് എത്തിയിരുന്നു. 'എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗുഗിളില്‍ കയറി നോക്കും. സാധിക പറഞ്ഞു.
https://www.facebook.com/Malayalivartha























