നിന്റെ കുടുംബത്തെ ഇത്രയും ദുരന്ത നിമിഷങ്ങളില്‍ കൊണ്ടെത്തിച്ചത് ഞാനാണ്... എനിക്കൊരിക്കലും നീ മാപ്പുതരില്ലെന്ന് ഉറപ്പുണ്ട്... ഓരോ നിമിഷത്തിലും ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നു!!! കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനെന്ന് നടി യാഷിക ആനന്ദ്

ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് നടി യാഷിക ആനന്ദ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. നിയന്ത്രണം വിട്ട എസ്‍യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മഹാബലിപുരത്തു വെച്ചു നടന്ന അപകടത്തിൽ യാഷികയുടെ സുഹൃത്ത് പവനി മരണപ്പെട്ടിരുന്നു.
കാർ ഡ്രൈവ് ചെയ്തിരുന്ന യാഷിക മരണത്തെ മുഖാമുഖം കണ്ട് ഒരാഴ്ചയോളം ഐസിയുവിൽ ആയിരുന്നു. വലിയ അപകടത്തില്‍ നിന്നാണ് നടി യാഷിക ആനന്ദ് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.
ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് എങ്ങനെ വിവരിക്കാനാവമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. എന്റെ ജീവന്‍ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നോ, എന്റെ അടുത്ത സുഹൃത്തിനെ എന്നില്‍ നിന്ന് തട്ടിയെടുത്തതിന് ദൈവത്തെ പഴിക്കണമെന്നോ അറിയില്ല.
ജീവിതത്തിലെ ഓരോ സെക്കന്‍ഡിലും ഞാന്‍ നിന്നെ മിസ് ചെയ്യും പവനി. എനിക്കൊരിക്കലും നീ മാപ്പുതരില്ലെന്ന് ഉറപ്പുണ്ടെന്നും യാഷിക പറയുന്നു. നിന്നോട് എനിക്ക് പറയാനുള്ളത് ക്ഷമിക്കണം എന്ന് മാത്രമാണ്. നിന്റെ കുടുംബ ഇത്രയും ദുരന്ത നിമിഷങ്ങളില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. നിന്നെ മിസ് ചെയ്യുന്ന ഓരോ നിമിഷത്തിലും ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്നു.
നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരാനായി ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണ്. നിന്റെ കുടുംബം എന്നെങ്കിലും എനിക്ക് മാപ്പുതരുമെന്നാണ് പ്രതീക്ഷയെന്നും നടി കുറിച്ചു. അതേസമയം സുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് താന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന പ്രഖ്യാപനവും നടി നടത്തി.
എന്റെ പിറന്നാള്‍ ഇത്തവണ ആഘോഷിക്കുന്നില്ല. എന്റെ എല്ലാ ആരാധകരോടും എന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് പറയാനുള്ളത്. എന്റെ സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ദൈവം അവര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കട്ടെ. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് തനിക്ക് സംഭവിച്ചിരിക്കുന്നതെന്നും യാഷിക പറഞ്ഞു.
കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ യാഷികയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടിക്കെതിരെ കേസെടുത്തത്. അമിത വേഗതയാണ് അപകട കാരണം. യാഷികയുടെ ഡ്രൈവിങ്ങ് ലൈസന്‍സും പൊലീസ് വാങ്ങിയിരുന്നു. തമിഴ് സിനിമയില്‍ അറിയപ്പെടുന്ന താരം കൂടിയാണ് യാഷിക.
https://www.facebook.com/Malayalivartha























