അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി നയൻതാര; വീഡിയോ വൈറൽ

ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണെങ്കിലും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ ഇത് ശരിവച്ചുകൊണ്ടുള്ള നയന്‍താരയുടെ ഒരു വീഡിയോ വൈറലാവുകയാണ്.
ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് നയന്‍താര വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നല്‍കിയത്. മോതിരവിരലിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട്, കയ്യിലുള്ളത് എന്‍ഗേജ്മെന്റ് റിങ്ങ് ആണെന്ന് പറയുന്ന നയന്‍താരയെ ആണ് വീഡിയോയില്‍ കാണാനാവുക. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് 'ഇത് എന്‍ഗേഞ്ച്മെന്റ് റിങ്ങ്' എന്ന് നയന്‍താര തുറന്നു പറഞ്ഞത്. ഷോയുടെ പ്രമോ വീഡിയോ ഇപ്പോള്‍ വൈറലാണ്. വിഘ്നേഷില്‍ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയന്‍താര പറയുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നയന്‍താരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിത്രവും കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു. 'വിരലോട് ഉയിര്‍ കൂട കോര്‍ത്ത്' (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകള്‍) എന്നായിരുന്നു ചിത്രത്തിന് വിഘ്നേഷ് നല്‍കിയ ക്യാപ്ഷന്‍. ഇതിനെ തുടര്‍ന്ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രീതിയില്‍ അഭ്യൂഹം പരന്നിരുന്നു. ഇപ്പോള്‍ നയന്‍താര തന്നെ വാര്‍ത്ത സ്ഥിരീകരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടയിലും വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു,' എന്നാണ് വിഘ്നേഷ് ഉത്തരം നല്‍കിയത്.
https://www.facebook.com/Malayalivartha






















