ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്...

ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ട്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. നേരത്തെ കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകളാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍. കാര്‍വാനില്‍ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
https://www.facebook.com/Malayalivartha






















